നവീകരണത്തിന്റെ തിരിനാളം
ജോൺ വിക്ലിഫ് (1320-1384)
വടക്കൻ യോർക്ക്ഷെയറിലെഒരു പ്രഭു കുടുംബത്തിലാണ്
ജോൺ വിക്ലിഫ് ജനിച്ചുവളർന്നത്. ഇരുപത്തിയഞ്ചാമത്തെ വയസിൽ 1345-ൽ ഒാക്സ്ഫോർഡിലെ മെർട്ടൻ കോളേജിൽ നിന്ന് വിക്ലിഫ് ബിരുദമെടുത്തു. 1360 മുതൽ 1362 വരെ ബല്ലിയോൾകോളേജിൽ അധ്യാപകനായി സേവനമനുഷ്ടിച്ചു. ഒമ്പതു കൊല്ലത്തെ തീവ്രമായ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷം നേടിയ ഡോക്ടറേറ്റിനു 1372-ൽ പ്രത്യേക ബഹുമതി ലഭിച്ചു. സർവ്വകലാശാലയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് "ഒാക്സ്ഫോർഡിലെ പുഷ്പം' എന്ന പേരിലായിരുന്നു. തത്വചിന്തയിൽ വിക്ലിഫിനോടു കിടപിടിക്കുവാൻ കഴിവുള്ള ആരും അന്ന് അവിടെയുണ്ടായിരുന്നില്ല. ഉയർന്ന അക്കാഡമിക് നിലവാരവും പാണ്ഡിത്യവുംരാജകൊട്ടാരത്തിലെ ഉന്നത ഉദ്യോഗസ്ഥനായി പ്രവർത്തിക്കുവാൻ അദ്ദേഹത്തിനു അവസരം നൽകി. ലാൻകസ്റ്ററിലെ ഡ്യൂക്ക് ആയിരുന്ന ജോൺ ഗോണ്ടിന്റെ കൊട്ടാരത്തിലാണ് 1366-ൽജോൺ വിക്ലിഫ്സേവനമനുഷ്ടിച്ചത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും പ്രവർത്തന രീതികളും പ്രതീക്ഷിച്ചതു പോലെ വിജയിച്ചില്ല. പ്രഭുത്വത്തെയും കുത്തകമുതലാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകൾ സഭാ വിശ്വാസികളിൽ അതൃപ്തിയുണ്ടാക്കി. രാജപദവി ദൈവത്തിന്റെ ദാനമാണെന്നും അതുകൊണ്ടുതന്നെ രാജാവ്ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണെന്നുമായിരുന്നു വിക്ലിഫിന്റെ വിശദീകരണം. രാജാവിനു തന്മൂലം സഭയുടെമേൽ നിയന്ത്രണാധികാരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ചിന്താഗതിയെ തള്ളിക്കളഞ്ഞ അവിശ്വസ്തരായ മാർപ്പാപ്പാമാരുടെ നിയന്ത്രണത്തിൽ നിന്നും സഭയെ രക്ഷിക്കുവാൻ രാജകുടുംബം തീരുമാനിക്കുകയും അതിനു വേണ്ടി ശ്രമിക്കുകയുംചെയ്തു. സഭയെ നവീകരിക്കേണ്ട ചുമതല അങ്ങനെ രാജാവിനായിമാറി.
പോപ്പിന്റെ അധികാരത്തെ കുറയ്ക്കുവാനുള്ള അവസരം ഇതാണെന്നു മനസ്സിലാക്കിയ വിക്ലിഫ് അതിനായി പ്രവർത്തിക്കാൻ ആരംഭിച്ചു. അതിനുവേണ്ടി വൈദികരുടെയും സഭാവിശ്വാസികളുടെയും പിന്തുണ തേടാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ വിപരീതഫലമാണ് ഉണ്ടായത്. സഭാനേതൃത്വത്തിനെതിരായി പ്രവർത്തിച്ചു എന്ന കുറ്റംചുമത്തപ്പെട്ട് വിക്ലിഫിനെ വിചാരണക്കുവിധേയനാക്കി. 1377-ൽ സെന്റ് പോൾദേവാലയത്തിൽവച്ച്ഒരുകൂട്ടം ബിഷപ്പുമാരാണ്അദ്ദേഹത്തെ വിസ്തരിച്ചത്. അദ്ദേഹത്തിനെതിരെ അവർ നിരവധി കുറ്റാരോപണങ്ങൾ നിരത്തി. എന്നാൽ വിസ്താരവേളയിൽ ചില്ലറ ബഹളങ്ങൾ ഉണ്ടായതിനാൽ നടപടിയെടുക്കുവാൻ ബിഷപ്പുമാർക്കായില്ല.
കുർബാന മദ്ധ്യേയുള്ള ക്രിസ്തുവിന്റെസാന്നിധ്യമാണു പ്രധാനമെന്നും അല്ലാതെ വസ്തുക്കളുടെ രൂപാന്തരം വ്യാജമാണെന്നും അദ്ദേഹം വാദിച്ചു. തിരുവത്താഴസമയത്തു നൽകുന്ന അപ്പവീഞ്ഞുകൾ ക്രിസ്തുവിന്റെയഥാർത്ഥശരീരവുംരക്തവുമായിമാറുന്നു എന്ന പഠിപ്പിക്കൽവചനവിരുദ്ധമാണെന്ന് അദ്ദേഹം പ്രസംഗിച്ചു. "എന്റെ ഒാർമ്മയ്ക്കായി ഇപ്രകാരം ചെയ്യുവിൻ' എന്ന കർത്താവിന്റെ ഉപദേശത്തെ ബഹുമാനിച്ചു നടത്തുന്ന ഒരു വിശുദ്ധക്രിയആണിത്. അതുകൊണ്ട്തന്നെ തിരുവത്താഴംഏറെ ഭയത്തോടും വിശുദ്ധിയോടും സ്വീകരിക്കണം. കർത്താവ്ചെയ്തുകാണിച്ചതു നാം അനുവർത്തിക്കുന്നതിലൂടെൈദവസാന്നിധ്യവുംദൈവകൃപയും പങ്കുവയ്ക്കുകയാണ്. കർത്താവിനെ പൂർണ്ണമായിഅനുസരിക്കുന്ന ഒരുചടങ്ങാണത്. അല്ലാതെസാധാരണഅപ്പവുംവീഞ്ഞുംഒരിക്കലും ക്രിസ്തുവിന്റെയഥാർത്ഥ ശരീരരക്തങ്ങൾആകുന്നില്ല - അദ്ദേഹംസമർത്ഥിച്ചു.
പോപ്പ്സഭയുടെതലവനല്ലെന്നുംസഭയുടെ തലവൻ ക്രിസ്തുവും പോപ്പ്അതിലെഒരംഗം മാത്രമാണെന്നുമായിരുന്നുവിക്ലിഫിന്റെ നിഗമനം. സഭയുടെ ഏക അടിസ്ഥാനം ദൈവത്തിന്റെ നിയമഗ്രന്ഥമായബൈബിളാണ്. അതിനു വിരുദ്ധമായി സഭയിൽകാണുന്ന സകല ഉപദേശങ്ങളുംആചാരങ്ങളുംഅതുകൊണ്ട്തന്നെ ദൈവവിരുദ്ധമാണ് - അദ്ദേഹംതുറന്നടിച്ചു. ഒാരോവിശ്വാസിക്കുംതുറന്ന മനസ്സോടെൈബബിൾവായിക്കുവാനും പഠിക്കുവാനും ചിന്തിക്കുവാനും സ്വാതന്ത്യമുണ്ട്. അതിനെ നിഷേധിക്കുന്നത്ദൈവനിഷേധത്തിനുതുല്യമത്രെ. ബൈബിൾവൈദികർക്കു മാത്രമറിയാവുന്ന ഭാഷകളിൽ നിന്നും സാധാരണക്കാർക്കൊക്കെ മനസിലാകുന്ന സകല ഭാഷകളിലേക്കും പരിഭാഷചെയ്തു പ്രസിദ്ധീകരിക്കണമെന്നും വിക്ലിഫ് ആഗ്രഹിച്ചു.
കുർബാനയെക്കുറിച്ചുള്ളഅദ്ദേഹത്തിന്റെആശയങ്ങൾക്ക് ജനപിന്തുണയോവൈദിക പിന്തുണയോലഭിച്ചില്ല. ഒാക്സ്ഫോഡിലെഒരു നിഷേധിയായിസഭാ നേതൃത്വംവിക്ലിഫിനെ മുദ്രകുത്തി. 1381-ൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെആശയങ്ങളിൽമരണംവരെയും താൻ ഉറച്ചു നിൽക്കുമെന്നുംആശയങ്ങളെസംരക്ഷിക്കുമെന്നും വിക്ലിഫ്അറിയിച്ചു. എന്നാൽതന്റെസ്നേഹിതരെന്നുകരുതിയവർ പോലും തനിക്കെതിരായിചിന്തിക്കുകയും പ്രവർത്തിക്കുകയുംചെയ്തതോടെയൂണിവേഴ്സിറ്റിയിൽ നിന്നുംരാജി വയ്ക്കുവാൻ അദ്ദേഹംതീരുമാനിച്ചു. അദ്ദേഹത്തിന്റെശത്രുക്കൾക്കതുവളരെസന്തോഷകരമായഒന്നായിതോന്നി. വിക്ലിഫിനെ ദുരുപദേശങ്ങൾക്ക് തീയിലിട്ട ജീവനോടെചുട്ടുകളയണമെന്ന്അവർഒന്നടങ്കംമുറവിളികൂട്ടി. എന്നാൽരാജകുടുംബാംഗമായജോൺ ഗോണ്ടിന്റെഅവസരോചിതമായ ഇടപെടൽ വിക്ലിഫിനെ മരണത്തിൽ നിന്നുംരക്ഷിച്ചു. ലൂട്ടർവത്തിലേക്കുമടങ്ങിപ്പോയവിക്ലിഫ് 1374 വരെഅവിടെതാമസിച്ചു. സഭാനേതൃത്വംഅദ്ദേഹത്തിനുഎതിരായിരുന്നെങ്കിലുംരാജകുടുംബത്തിൽ നിന്നുംസംരക്ഷണംലഭിച്ചിരുന്നു.
വിക്ലിഫിന്റെആരോഗ്യം ക്ഷയിക്കുവാൻ തുടങ്ങി. എന്നൽ മരണത്തിനു മുമ്പുള്ള വർഷങ്ങളാണ്ദൈവത്തിനുവേണ്ടിഏറെ ഫലകരമായി ശോഭിക്കുവാൻ വിക്ലിഫിനെ ഇടയാക്കിയത്. ഒരിക്കൽതന്റെസുഹൃത്തുക്കൾആയിരുന്നവരിൽചിലർഅദ്ദേഹത്തെ സന്ദർശിച്ച്സഭയ്ക്കെതിരായുള്ള നിലപാടുകളിൽ നിന്നും പിന്മാറണമെന്ന് ഉപദേശിച്ചു. അതിനുവിക്ലിഫ് നൽകിയമറുപടി "ഞാൻ മരിക്കയില്ല, ജീവിച്ചിരുന്ന് ഞാൻ കർത്താവിന്റെ ക്രിയകൾവർണ്ണിക്കും' എന്നായിരുന്നു. അതുപോലെതന്നെ അദ്ദേഹം പ്രവർത്തിക്കുകയുംചെയ്തു. ഹിയർഫോർഡിലെ നിക്കോളാസും ഒരുമിച്ച്ലത്തീനിൽ നിന്നുംഇംഗ്ലീഷിലേക്ക്ആദ്യമായിബൈബിൾ പരിഭാഷപ്പെടുത്തുവാൻ അദ്ദേഹത്തിനിടയായി. "വിക്ലിഫ്ബൈബിൾ' എന്ന പേരിലാണ് പിൽക്കാലത്ത് അത്അറിയപ്പെട്ടതും. പാവപ്പെട്ട പുരോഹിതർക്കായി ഒരു ക്ഷേമ സംഘടന വിക്ലിഫ് രൂപീകരിച്ചു. ബിഷപ്പിന്റെ അംഗീകാര പത്രം ലഭിക്കാത്ത അധികാരമില്ലാത്ത പ്രസംഗകരായിരുന്നു അവരിൽ ഏറെയും.അവർ ഗ്രാമങ്ങൾ തോറും പട്ടണങ്ങൾതോറും ചുറ്റി സഞ്ചരിച്ച് ചന്ത സ്ഥലങ്ങളിലും തെരുക്കോണുകളിലും ആളുകൾ കൂടുന്നിടത്ത് ഒക്കെയും നിന്ന് പ്രസംഗിച്ച് വിക്ലിഫ് രചിച്ച ലഘുലേഖകളും പ്രസംഗങ്ങളും വിതരണം ചെയ്യുക പതിവാക്കി. ലത്തീനിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തവയായിരുന്നു ലഘുലേഖകൾ. വിക്ലിഫിന്റെ വിശ്വസ്തരായ ഈ അനുയായികൾ തങ്ങൾക്കാവോളം ആത്മാർത്ഥതയോടെ സുവിശേഷം പ്രചരിപ്പിക്കുവാൻ ശ്രമിച്ചു.ചെല്ലുന്നിടത്തെല്ലാം ചെറിയ ചെറിയ പ്രാർഥനാകൂട്ടങ്ങൾ രൂപീകരിച്ചു.പ്രാദേശിക സഭകൾ തന്മൂലം ഉടലെടുത്തു.വലിയ ജന പിന്തുണ ലഭിച്ച ഇൗ മുന്നേറ്റത്തെ 1382 ലെ ബ്ലാക്ക്ഫ്രയർസ് കൌൺസിൽ നിരോധിച്ചത് ദുഖകരമായ വാർത്തയായി മാറി.
മരിക്കുന്നതിനു രണ്ടു വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന് വിക്ലിഫ് പൂർണമായും കിടക്കയിലായി.അങ്ങനെ പല നവീകരണങ്ങള്ക്കും കാരണമായ അദ്ദേഹത്തിന്റെ ആത്മാവ് ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടു.അദ്ദേഹത്തിന്റെ ആശയങ്ങളും രചനകളും പ്രചരിപ്പിച്ച് മരണം വരെ തിരുവചന സത്യത്തിൽ ഉറച്ചു നിന്ന് സഭയിലെ ദുരാചാരങ്ങൾക്കെതിരെ നിലനിന്ന് രക്ത സാക്ഷി മരണം പ്രാപിച്ച ജാൻഹസിനെയും ഈ താളിൽ ചേർക്കുകയാണു.