ബാഗ്ദാദ്
ഇറാഖിൽ ക്രിസ്ത്യൻ സ്റ്റാമ്പ്
By എഡിറ്റർ
രണ്ടായിരത്തോളം വര്ഷങ്ങളുടെ ക്രൈസ്തവ പാരമ്പര്യമുള്ള ഇറാഖിലെ ക്രൈസ്തവ ദേവാലയങ്ങളുടെ സ്മരണയ്ക്കായി സ്റ്റാമ്പുകളുമായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്. വിവിധ ക്രൈസ്തവ സഭകളുടെ ചരിത്രപ്രസിദ്ധമായ ദേവാലയങ്ങളുടെ ചിത്രങ്ങൾ എട്ടു സ്റ്റാമ്പുകളിലായാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ഇറാഖി ചിത്രകാരൻ സാദ് ഗാസിയാണ് പലവിധ നിറങ്ങളിലുള്ള സ്റ്റാമ്പുകൾ രൂപകല്പന ചെയ്തത്. ഇതുവരെ പുതിയ സ്റ്റാമ്പുകളുടെ നാലായിരത്തോളം കോപ്പികൾ വിവിധ തപാൽ ഓഫീസുകളിലേക്ക് നൽകി കഴിഞ്ഞു. ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി പുതിയ ഇറാഖി സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് സ്റ്റാമ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.