കുവൈറ്റ്
കുവൈറ്റ് പ്രവാസ ജീവിതത്തിനു വിട പറഞ്ഞു ജിജി മങ്ങാട്ടും കുടുംബവും സ്വദേശത്തേക്ക്
By എഡിറ്റർ
കുവൈറ്റ് ക്രൈസ്തവ ലോകത്തിനു ചിര പരിചിതനും, നിരവധി ക്രൈസ്തവ സംഘടനകളുടെ അണിയറ പ്രവർത്തകനുമായ ജിജി മങ്ങാട്ട് (ജിജി എം തോമസ്) തന്റെ ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ടു സ്വദേശത്തേക്ക് മടങ്ങുകയാണ്.
ഐ.പി. സി കുവൈറ്റ് സഭയിലെ സജീവ അംഗമായും, ഐ.പി.സി കുവൈറ്റ് റീജിയൺ, ഐ.സി.പി.എഫ്, കെ.റ്റി.എം.സി സി, യു.പി.എഫ്.കെ തുടങ്ങിയവയിൽ സജീവമായി പ്രവർത്തിച്ചു. കെ.റ്റി.എം.സി.സി ടാലൻ്റ് ടെസ്റ്റ് പ്രോഗ്രാം കോർഡിനേറ്ററായും, കെ.റ്റി.എം.സി.സിയുടെ ഉപാധ്യഷ സ്ഥാനവും അലങ്കരിച്ചിരുന്നു. കൊല്ലകടവിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് ഹോം ഗുഡ് എർത്ത് ട്രസ്റ്റുകളുടെ ഡയറക്ടർ ബോർഡ് മെമ്പംർ കൂടിയാണ് ജിജി എം.തോമസ്. സഹധർമ്മിണി ഡെയ്സിയും, ആത്മീക പ്രവർത്തനങ്ങളിൽ മുൻ നിരയിൽ തന്നോടൊപ്പം പ്രവർത്തിച്ചിരുന്നു.
മക്കൾ: ബെഞ്ചി തോമസ് , ബെറ്റി തോമസ്. സാം തോമസ് (ഡൽഹി) മരുമകനാണ്.
നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഇൻ കുവൈറ്റ് (എൻ.ഇ.സി.കെ.) വെബ് അഡ്മിനിസ്ട്രേറ്ററായി ദീർഘ വർഷം പ്രവർത്തിച്ച ജിജി എം.തോമസിന് ചെയർമാൻ റവ.ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് യാത്രാമംഗളങ്ങളും പുരസ്കാരവും നൽകി.
കഴിഞ്ഞ നാളുകളിൽ സ്നേഹിതൻ പ്രവർത്തനങ്ങളോടും കാണിച്ച നിർലോഭമായ സഹകരണങ്ങൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം, തുടർന്നുള്ള ജീവിത യാത്രകളിലും സർവ്വ ശക്തന്റെ കൃപ കടാക്ഷം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു, ഒപ്പം യാത്ര മംഗളങ്ങൾ നേരുന്നു...!!