Kuwait
ചർച്ച് ഓഫ് ഗോഡ് സെമിനാരി കുവൈറ്റ് -ഉത്ഘാടനം ഒക്ടോബർ 3ന്
By എഡിറ്റർ
ചർച്ച് ഓഫ് ഗോഡ് കേന്ദ്ര വിദ്യാഭ്യാസ വിഭാഗത്തിന്റെ (യൂ എസ് എ ) കീഴിൽ ആരംഭിക്കുന്ന ചർച്ച് ഓഫ് ഗോഡ് സെമിനാരി കുവൈറ്റിന്റെ ഉത്ഘാടനം ഇന്ന് ( ഒക്ടോബർ, 3 ) ശെനിയാഴ്ച, വൈകിട്ട് 7 മണിക്ക് ഡോ. സ്റ്റീഫൻ ഡാർണെൽ (ചർച്ച് ഓഫ് ഗോഡ് ഫീൽഡ് ഡയറക്ടർ & പ്രസിഡന്റ് യൂറോപ്പ്യൻ തിയോളജിക്കൽ സെമിനാരി ) നിർവഹിക്കും. B.Th, MDiv കോഴ്സുകളാവും ആരംഭിക്കുക. ബാച്ചിലർ ഓഫ് തിയോളജി മലയാളത്തിൽ പഠിയ്ക്കുവാനും അവസരമുണ്ട്. ഇന്ത്യ, യു എസ് എ, യു. കെ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നായി പരിചയ സമ്പന്നരായ അധ്യാപകർ ക്ലാസ്സുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 66257351 / 50467188