റായ്പൂർ
പാസ്റ്റർ ബിനു പോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
By എഡിറ്റർ
ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകൻ പാസ്റ്റർ ബിനു പോൾ ഇന്ന് (ഒക്ടോബർ 10 ശനിയാഴ്ച്ച) രാവിലെ 6.30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. തൃശൂർ സ്വദേശിയായ പാസ്റ്റർ ബിനു പോൾ കഴിഞ്ഞ 12 വർഷമായി റായ്പൂരിൽ സുവിശേഷ പ്രവർത്തനം ചെയ്തു വരികയായിരുന്നു. ക്യാമ്പസ് ക്രുസൈഡ് ഫോർ ക്രൈസ്റ്റ് എന്ന ക്രിസ്ത്യൻ പ്രസ്ഥാനത്തിന്റെ വക്താവായും താൻ പ്രവർത്തിച്ചിരുന്നു. സംസ്കാരം പിന്നീട്.