കുവൈറ്റ്
ഹോം ലാൻഡ് ഫെലോഷിപ്പ് 2020 സൂം ആപ്ലിക്കേഷനിലൂടെ ഒക്ടോബർ 31ന്
By എഡിറ്റർ
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ - കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹോം ലാൻഡ് ഫെലോഷിപ്പിന്റെ ഈ വർഷത്തെ സമ്മേളനം ഒക്ടോബർ 31 ന് സൂം ആപ്ലിക്കേഷനിലൂടെ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 8 മണി മുതൽ 11 മണി വരെ (5.30 പിഎം - 8.30 പി എം കുവൈറ്റ് സമയം ) നടക്കുന്ന സമ്മേളനത്തിൽ ദൈവ സഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ ജോൺ തോമസ് (ഹൂസ്റ്റൺ )ദൈവ വചനം ശുശ്രൂഷിക്കുകയും, സ്പിരിച്വൽ വേവ്സ് ഗാന ശുശ്രൂക്ഷയ്ക്കും നേതൃത്വം നൽകും.
കുവൈറ്റ് റീജിയനിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളിൽ ഉൾപ്പെട്ട മുൻകാലങ്ങളിലും, നിലവിൽ ഉള്ളതുമായ ശുശ്രൂഷകന്മാർ, വിശ്വാസികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. വിശ്വാസികളുടെ പരസ്പര സ്നേഹവും, സാഹോദര്യവും, കൂട്ടായ്മ ബന്ധവും നിലനിർത്തുവാനും, കഴിഞ്ഞ കാല ഓർമ്മകളെ അയവിറക്കി ദൈവത്തെ സ്തുതിക്കുവാനുമാണ് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 97920145 / 99027606
മീറ്റിംഗ് സൂം ഐഡി : 89938296041
പാസ്സ് കോഡ് : 301020