മുഖക്കാഴ്ച്ച
പരിശുദ്ധാത്മാവ് നിയന്ത്രിക്കുന്ന ദൈവ സഭയ്ക്കാണ് വിജയം
By എഡിറ്റർ
കാലത്തിന്റെ കുത്തൊഴുക്കിൽ ധാരാളം ദുരന്തങ്ങൾ സംഭവിക്കുന്നു.ഈ ദുരന്തങ്ങൾ ക്രിസ്തുവിന്റെ സഭയിലും സംഭവിക്കുന്നു.ക്രിസ്തുവിന്റെ സഭയെന്നു അഭിമാനിക്കുന്ന വരിലും സംഭവിക്കുന്നു എന്ന് തിരുത്തുക.ദുരന്തങ്ങളെ നമുക്ക് പിടിച്ചു നിർത്താനാകില്ല എന്നത് സാർവത്രിക സത്യമായി സമ്മതിക്കാം.എന്നാൽ ദുരന്തങ്ങൾ മനുഷ നിർമ്മിതമെങ്കിൽ അത് ക്ഷണിച്ചു വരുത്തുന്നത് എന്നു പറയേണ്ടി വരും. അതാ ണ് സഭയ്ക്ക് സംഭവിച്ചിരിക്കുന്നത്.ഒന്നു കൂടി വ്യക്തതയുള്ള ഭാഷ ഉപയോഗിക്കുകയാണെങ്കിൽ പിശാചിന് ഇടം കൊടുക്കുന്ന ത് കൊണ്ടുള്ള ദുരന്തങ്ങൾ.. അപ്പോസ്തലനായ പൗലോസ് രേഖപ്പെടുത്തിയത്....പിശാചിന്റെ തന്ത്രങ്ങളെ നിങ്ങൾ അറിയാത്ത വർ അല്ലല്ലോ..എന്നാൽ അറിഞ്ഞിട്ടും അറിയാതെ ദുരന്തങ്ങൾ സൃഷ്ടിക്കുന്നു.
സഭകൾ പരിശുദ്ധ ആത്മാവിന്റെ ആലോചന യ്ക്ക് വിരുദ്ധമായ മാനുഷിക പ്രമാണങ്ങളും സംരക്ഷണവും ഇന്ന് തേടുകയാണ്.സഭയുടെ നേതൃത്വത്തെ തീരുമാനിക്കുന്നത് പണ്ട് പരിശുദ്ധാത്മാവ് ആയിരുന്നു.ഇന്ന് വോട്ടാണ് അതിനെ മാനുഷിക ദുരന്തമെന്ന് പറയാം.സഭയെ സംരക്ഷിക്കുകയും സകല സത്യത്തിലും വഴി നടത്തുകയും ചെയ്യേണ്ടത് പരിശുദ്ധാത്മാവാണ് എന്ന് തിരുവചനം പഠിപ്പിക്കുന്നു.എന്നാൽ ഇന്ന് അത് രാഷ്ട്രീയ സംഘടനകൾ കൈകാര്യം ചെയ്യുന്നു.സഭയുടെ പ്രശ്നങ്ങൾക്ക് പണ്ട് പരിഹാരം കണ്ടത് ദൈവ സന്നിധി ആയിരുന്നു.എന്നാൽ ഇന്ന് കോടതിയുടെ വിധിയാണ് സഭയുടെ വിധി നിർണയിക്കുന്നത്. സഭയുടെ സമ്മേളനങ്ങളുടെ മുഖമുദ്ര തിരുവചനവുംയേശു ക്രിസ്തു വും ആയിരുന്നു.എന്നാൽ ഇന്ന് സഭാ നേതാക്കളുടെ തലയെടുപ്പുള്ള ചിത്രവും വർണ ശബളമായ തിരു വചന രഹിത അറിയിപ്പുമാണ് സുവിശേഷ സമ്മേളനങ്ങളുടെ പകിട്ടെന്നു പറയുന്നത്...ഇതൊക്കെ സുഖ സൗകര്യങ്ങൾ വർദ്ധിച്ചത് കൊണ്ടുള്ള ഭൗതികമുന്നേറ്റമാണ്.എന്നാൽ പിശാചിന്റെ തന്ത്രങ്ങൾ എന്നുള്ള ഒരു സംവിധാനം ഇതിൽ ഒളിഞ്ഞു കിടപ്പുണ്ട്.അത് മനസിലാക്കാതെ ദുരന്തം ക്ഷണിച്ചു വരൂ ത്തുകയാണ് സഭ.
സഭയ്ക്ക് ഒരു ബോധവത്കരണം ആവശ്യമാണ്.അത് തല മുതൽ ആവശ്യമാണ്. യേശുക്രിസ്തുവും പരിശുദ്ധ ആത്മാവും തിരുവചന വ്യവസ്ഥയും ഇല്ലാത്ത സംവിധാനങ്ങൾ മാറി ക്രിസ്തു കേന്ദ്രീകൃതമായ പരിശുദ്ധാത്മാവ് നിയന്ത്രിക്കുന്ന ദൈവ സഭയ്ക്ക് മാത്രമേ പാതാള ഗോപുരങ്ങളെ ജയിക്കാൻ കഴിയൂ.ദുരന്തങ്ങൾ ഒഴിവാക്കുക... മാനുഷിക പദ്ധതികൾ സഭയെ നിയന്തിക്കാതെ ദൈവ ഹിതം തിരിച്ചറിയുക.